കേരളം

നിപയെ വരുതിയിലാക്കിയപ്പോള്‍ അടുത്തത് ; കോഴിക്കോട് വെസ്റ്റ് നൈല്‍ പനിബാധ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : നിപ വൈറസ് ബാധയെ നിയന്ത്രണത്തിലാക്കിയതിന് പിന്നാലെ കോഴിക്കോട് വെസ്റ്റ് നൈല്‍ പനിബാധയും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ്ക്ക് വെസ്റ്റ്‌നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

കോഴിക്കോട് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് കൂടി വെസ്റ്റ്‌നൈല്‍ പനി ബാധിച്ചിട്ടുണ്ടെന്നാണ് സംശയം. 

കൊതുകു പരത്തുന്ന ഈ രോഗം ഉള്ളവരില്‍ 80 ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. തലവേദന, പനി, പേശി വേദന, തടിപ്പ്,  തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍, തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. 1999 ല്‍ അമേരിക്കയിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്