കേരളം

 മലമ്പുഴ ഡാം കൂടുതല്‍  തുറക്കുന്നു; ഭാരതപ്പുഴയുടേയും കല്‍പാത്തിപ്പുഴയുടേയും തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മഴ കൂടിയതിനാല്‍ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഷട്ടറുകള്‍ ഒമ്പത് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്നാണ് അറിയിച്ചത്. രാവിലെ എട്ടുമണി മുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുഴയിലേക്ക് ഒഴുക്കിതുടങ്ങും. 

ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ ഭാരതപ്പുഴയിലും കല്‍പാത്തിപ്പുഴയിലും ജലനിരപ്പ് ഉയരും. അതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും കഴിഞ്ഞദിവസം തുറന്നിരുന്നു. 115.06 മീറ്റര്‍ പരമാവധി നിരപ്പുള്ള ഡാമില്‍ നിലവില്‍ 115 മീറ്ററാണു ജലനിരപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു