കേരളം

'കീകി' ചലഞ്ചുമായി നരേന്ദ്രമോദി; ട്രോളന്‍മാരെ കൊണ്ട് തോറ്റു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യോഗാ ദിനത്തില്‍ യോഗ ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ എഡിറ്റ് ചെയ്താണ് കികീ ചലഞ്ചാക്കി മാറ്റി ട്രോളന്മാര്‍. നേരത്തെ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ അടക്കം കീകി ചലഞ്ചുകള്‍ ഇത്തരത്തില്‍ ഉണ്ടാക്കിയിരുന്നു.

ഓടുന്ന കാറില്‍ 'കീകി ഡു യു ലൗ മീ, ആര്‍ യു റൈഡിങ്' എന്നു പാടി തുടങ്ങുമ്പോള്‍ ഇറങ്ങുകയും, വാതില്‍ തുറന്ന രീതിയില്‍ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് ചലഞ്ച്. എന്നാല്‍, അപകട സാധ്യത കുടുതലായതിനാല്‍ ഈ ചലഞ്ചിനെതിരെ വിവിധ സ്ഥലങ്ങളിലെ പോലീസ് അടക്കം രംഗത്ത് എത്തിയിരുന്നു.

വിദേശ രാജ്യങ്ങളില്‍ തുടങ്ങിയ ചലഞ്ച് അടുത്തിടെ ഇന്ത്യയിലേക്കും വ്യാപിച്ചിരുന്നു. കാറില്‍ നിന്നിറങ്ങി നൃത്തം ചെയ്യുന്ന വഡോദര സ്വദേശിയുടെ വിഡിയോക്ക് പിന്നാലെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.  കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ' ഇന്‍ മൈ ഫീലിങ്' എന്ന ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികളുമായാണ് 'കീകി' ചലഞ്ച്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!