കേരളം

ജലന്ധര്‍ ബിഷപ്പിന്റെ പീഡനം:   മുന്‍കൂര്‍ അനുമതിയില്ലാതെ കാണാനാവില്ലെന്ന് വത്തിക്കാന്‍ പ്രതിനിധി; പൊലീസ് സംഘത്തെ അകത്തുകയറ്റിയില്ല, മൊഴിയെടുക്കാനായില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡന പരാതിയില്‍ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ സാധിച്ചില്ല. ഡല്‍ഹിയിലെ  വത്തിക്കാന്‍ എംബസിയിലെത്തിയ പ്രത്യേക അന്വേഷണസംഘം മടങ്ങി. മുന്‍കൂര്‍ അനുമതിയില്ലാതെ കാണാന്‍ സാധിക്കില്ലെന്ന് വത്തിക്കാന്‍ എംബസി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് മടക്കം. 

വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് മൊഴിയെടുക്കാന്‍ എത്തിയത്. പൊലീസുകാരെ എംബസി കെട്ടിടത്തിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ല. ഗേറ്റിന് പുറത്തു നിര്‍ത്തിയാണ് സംസാരിച്ചത്. 

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഇ മെയില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് സംഘം എത്തിയത്.  തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് എംബസി പ്രവര്‍ത്തിക്കുന്നതെന്നും  തിങ്കളാഴ്ച  മുന്‍കൂര്‍ അനുവാദം വാങ്ങി വരാനുമായിരുന്നു എംബസി ജീവനക്കാരുടെ നിര്‍ദേശം. ഇതനുസരിച്ചാണ് അന്വേഷണസംഘം മടങ്ങിത്. തിങ്കളാഴ്ച മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം സംഘം വീണ്ടുമെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി