കേരളം

മന്ത്രിയെ വിളിച്ച് എടിഎം പിന്‍ ആവശ്യപ്പെട്ടു; ഓണ്‍ലൈന്‍ തട്ടിപ്പ് സജീവം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രിയെയും ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരന്റെ വിളി എത്തിയത്. 

കഴിഞ്ഞ ദിവസം മന്ത്രിയുടെ മൊബൈല്‍ ഫോണിലേക്ക് ഒരു ഷെഡ്യൂള്‍ ബാങ്കില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് വിളിവന്നത്. അക്കൗണ്ട് ബ്ലോക്കാണെന്നും എടിഎം പിന്‍ നമ്പര്‍ നല്‍കണമെന്നുമായിരുന്നു ആവശ്യം.  ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലായിരുന്നു വിളിച്ച വ്യക്തിയുടെ സംസാരം. രണ്ടു തവണ മന്ത്രിയെ വിളിച്ചു. ആദ്യം ഇംഗ്ലീഷിലായിരുന്നു സംസാരം. മന്ത്രി മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിളിച്ചയാള്‍ മലയാളത്തില്‍ സംസാരിച്ചു.  എന്നാല്‍, മന്ത്രിക്ക് വിളിച്ച വ്യക്തി പറഞ്ഞപോലെ ആ ബാങ്കില്‍ അക്കൗണ്ടില്ലായിരുന്നു.

തുടര്‍ന്ന് മന്ത്രി സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ കൈമാറി. ഗണ്‍മാനോട് ഇയാള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. പിന്നീട് തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. ഇതോടെ മന്ത്രിയുടെ ഓഫീസ് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി. പ്രാഥമിക പരിശോധനയില്‍ കൊല്‍ക്കത്തയില്‍നിന്നാണ് ജിയോ സിം കാര്‍ഡ്എടുത്തതെന്ന് വ്യക്തമായി. സ്ത്രീയുടെ പേരിലാണ് സിം. എന്നാല്‍, വിളിച്ചയാള്‍ പുരുഷനാണ്. സംഭവത്തില്‍  സൈബര്‍ സെല്‍ അന്വേഷണം പുരോഗമിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'