കേരളം

മോട്ടോര്‍ വാഹന പണിമുടക്ക് ഹര്‍ത്താലാകും; സിപിഎം പിന്തുണ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  മോട്ടോര്‍ വാഹന നിയമഭേദഗതിയിലെ തെറ്റായ വ്യവസ്ഥകള്‍ക്കും നിരന്തരമുള്ള വിലവര്‍ധനയ്ക്കുമെതിരെയുള്ള സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തുന്ന മോട്ടോര്‍ വാഹനപണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറും. സ്വകാര്യ വാഹനങ്ങള്‍ മാത്രമാകും നിരത്തിലിറങ്ങുക. കെഎസ്ആര്‍ടിസി കൂടി സമരത്തിന്റെ ഭാഗമാകുന്നതോടെ പൊതുഗതാഗതം നിശ്്ചലമാകും. അതേസമയം പണിമുടക്കിന് പിന്തുണയുമായി സിപിഎം രംഗത്തെത്തി.

മോട്ടോര്‍ വാഹന തൊഴിലാളികളുടെ അഖിലേന്ത്യ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. ശുപാര്‍ശകള്‍ അനുകൂലമായി പരിഗണിക്കാനും അംഗീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും.ബിഎംഎസ് ഒഴികെയുയുള്ള ട്രേഡ് യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുക. 

വര്‍ക്‌ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, െ്രെഡവിങ് സ്‌കൂളുകള്‍ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും.മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു