കേരളം

'മരിച്ചയാളിനെ പറ്റി നല്ലത് പറയാന്‍ വേണ്ടീട്ടാ..'കരുണാനിധിക്കെതിരെ വിദ്വേഷപോസ്റ്റുമായി ടി ജി മോഹന്‍ദാസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന കലൈഞ്ജര്‍ കരുണാനിധി മരിച്ച് മണിക്കൂറുകള്‍ കഴിയും മുമ്പേയാണ് അപമാനിക്കുന്ന തരത്തില്‍ ബിജെപി നേതാവായ ടി ജി മോഹന്‍ദാസിന്റെ ട്വീറ്റ്.  മരിച്ചയാളിനെ പറ്റി നല്ലതു പറയാന്‍ വേണീട്ടാ.. കരുണാനിധി ചെയ്ത മൂന്ന് നല്ല കാര്യങ്ങള്‍ പറയാമോ' എന്നായിരുന്നു മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്. 

  തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിമറിച്ച കരുണാനിധിയുടെ വിയോഗത്തില്‍ രാജ്യമെങ്ങും ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് മോഹന്‍ദാസിന്റെ അങ്ങേയറ്റം അപമാനകരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  പ്രധാനമന്ത്രിയടക്കമുള്ളവര്‍ കരുണാനിധിയുടെ മരണത്തില്‍ അനുശോചിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് മോഹന്‍ദാസിന്റെ ട്വീറ്റിന് മേല്‍ വിവാദം കൊഴുത്തത്. സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി അനുവദിച്ചതു മുതല്‍ കരുണാനിധി ചെയ്ത ഒരോ കാര്യങ്ങളും വിശദമായി വിവരിച്ചാണ് ഇതിന് പലരും മറുപടി നല്‍കിയിരിക്കുന്നത്.

ചെന്നൈ ആല്‍വാര്‍പേട്ടയിലെ കാവേരി ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് കരുണാനിധിയെ പ്രവേശിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ആന്തരികാവവയങ്ങളുടെ പ്രവര്‍ത്തനം വഷളായതായി കഴിഞ്ഞ ദിവസത്തെ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിിരുന്നു. തുടര്‍ന്ന് വൈകുന്നേരം 6.10 ഓടെ മരണം സംഭവിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ