കേരളം

അവധി ദിനത്തില്‍ ആനവണ്ടി കഴുകി വെളുപ്പിച്ച് ഡ്രൈവര്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വന്തം വണ്ടി പോലും കഴുകി വൃത്തിയാക്കാത്ത നിരവധിപേരുണ്ട് നമ്മുടെയിടയില്‍. അപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്തെ വാഹനത്തിന്റെ കാര്യം ഒന്നും പറയാതിരിക്കുന്നതാണ് ഭേദം. ഇവിടെ കെഎസ്ആര്‍ടിസിയിലെ ഒരു ഡ്രൈവര്‍ തന്റെ ഉപജീവനമാര്‍ഗത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നത് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

കെഎസ്ആര്‍ടിസി ഡ്രൈവറായ ദേവരാജ് സ്വയം ഓടിക്കുന്ന ബസ് കഴുകി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ദേവരാജിനെ അഭിനന്ദിച്ച് നിരവധി പേര്‍ ഫെയ്‌സ്ബുക്കില്‍ രംഗത്തുവരുകയും ചെയ്തു. കെഎസ്ആര്‍ടിസി ബസും ദേവരാജും അടങ്ങുന്ന ചിത്രങ്ങള്‍ സഹിതമുളള കുറിപ്പ് യോഗേഷ് നായര്‍ എന്ന ആളാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഇങ്ങനെയായിരിക്കണം ഓരോ വ്യക്തികളും എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു ദിവസത്തെ അവധി കിട്ടിയപ്പോള്‍ ഡ്രൈവര്‍ ദേവരാജ് കെഎസ്ആര്‍ടിസി ബസ് കഴുകി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ എന്നതാണ് പോസ്റ്റിന്റെ ഉളളടക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത