കേരളം

കപ്പലോടിയത് കപ്പല്‍ച്ചാലിന് പുറത്ത്? കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരും

സമകാലിക മലയാളം ഡെസ്ക്

മൂന്ന് മത്സ്യത്തൊഴിലാളികളുടെ ജീവന്‍ എടുത്ത അപകടത്തില്‍ കപ്പല്‍ സഞ്ചരിച്ചത് കപ്പല്‍ ചാലിന് പുറത്തായിരുന്നു എന്ന് സൂചന. 40 ഫാതം മാത്രം ആഴമുള്ള തീരക്കടലിലാണ് കപ്പല്‍ സഞ്ചരിച്ചിരുന്നത്. ഏകദേശം 75 മീറ്റര്‍ ആഴം വരുന്ന ഈ ഭാഗം കപ്പല്‍ച്ചാല്‍ അല്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന വാദം. 

രാജ്യാന്തര കപ്പല്‍ ചാലിന് 50 ഫാതമെങ്കിലും ആഴമുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടിയ ഇക്കാര്യം അധികൃതരും അന്വേഷിക്കുകയാണ്. തീരക്കടലിന്റെ ഭാഗമായിടത്താണ് അപകടമുണ്ടായത്. മത്സ്യത്തൊഴിലാളികള്‍ക്ക് സുഗമമായി മീന്‍ പിടിക്കാന്‍ സൗകര്യമായ ഇടമാണ് ഇത്. 

രാജ്യാന്തര യാത്ര ചെയ്യുന്ന കപ്പലുകള്‍ക്ക് തീരക്കടലില്‍ പ്രവേശനം ഇല്ലെങ്കിലും അത് പാലിക്കപ്പെടാറില്ല. നാവിഗേഷന്‍ നിയമങ്ങള്‍ പാലിക്കാതെ കപ്പലുകള്‍ പാത മാറിയോടുന്നത് പതിവാണ്. ചെറിയ ബോട്ടുകള്‍ മുന്നില്‍ കണ്ടാല്‍ കപ്പല്‍ ഹോണ്‍ മുഴക്കണം. ആകാശത്തേക്ക് വെടിവയ്ക്കണം. എന്നിട്ടും ശ്രദ്ധിച്ചില്ല എങ്കില്‍ ബോട്ടിലേക്ക് വെള്ളം ചീറ്റിക്കണം എന്നെല്ലാം വ്യവസ്ഥയുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. 

നങ്കൂരമിട്ട് ബോട്ടില്‍ മീന്‍പിടിക്കുന്നവരെ ദൂരെ നിന്ന് കന്നെ കപ്പലുകള്‍ക്ക് കാണാന്‍ സാധിക്കും. രാത്രിയില്‍ നൈറ്റ് വിഷന്‍ ടെലിസ്‌കോപ്പുകള്‍ ഉപയോഗിക്കണം എന്നും വ്യവസ്ഥയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി