കേരളം

കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ: മണ്ണിടിച്ചില്‍; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴ. വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം കുരിശുപള്ളിയുടെ മുറ്റം മണ്ണിടിച്ചിലില്‍ താഴ്ന്നു. കൂമ്പാറ- കക്കാടം പൊയില്‍ റോഡില്‍ മണ്ണിടിച്ചിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസമുണ്ടായി. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി, സ്രാമ്പിക്കല്‍, ആനകല്ലും പാറ എന്നിവിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. ഇവിടെയുള്ള 2 വീടുകള്‍ക്ക് ഭീഷണി ഉണ്ട്. ഇരുവഞ്ഞി പുഴയടക്കം പ്രദേശത്തെ ചെറുപുഴകളെല്ലാം കര കവിഞ്ഞൊഴുകുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കയം ഡാം ഷട്ടര്‍ തുറന്നു. പെരുവണ്ണാമുഴി വഴി ഒഴുകുന്ന പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു