കേരളം

ഓണാഘോഷം മാറ്റും?, സ്വാതന്ത്ര്യദിന സത്കാരം ഉപേക്ഷിച്ചു; സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമെന്ന് ഗവര്‍ണര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷാവര്‍ഷം നടത്തുന്ന ഓണാഘോഷപരിപാടി മാറ്റിവെച്ചേക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. 

അതേസമയം കേരളത്തില്‍ കനത്തമഴ അസാധാരണമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ സ്വാതന്ത്ര്യദിന സത്കാരം ഉപേക്ഷിച്ചു. ഓഗസ്റ്റ് 15ന് വൈകീട്ട് നിശ്ചയിച്ചിരുന്ന സത്കാരം വേണ്ടെന്ന് വെച്ചതായി ഗവര്‍ണര്‍ പി സദാശിവം തന്നെയാണ് അറിയിച്ചത്.  

മഴക്കെടുതി നേരിടുന്ന ജില്ലകളിലെ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും പുനരധിവാസപ്രവര്‍ത്തനങ്ങളിലും സഹകരിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ദുരന്തനിവാരണ ഏജന്‍സികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. നിലവില്‍ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ സ്വീകരിച്ച ആശ്വാസനടപടികളില്‍ ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം