കേരളം

കേരളത്തിലേക്ക് യാത്ര വേണ്ട ; അമേരിക്കന്‍ പൗരന്മാര്‍ക്ക് നിർദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രളയദുരിതം നേരിടുന്ന കേരളത്തിലേക്ക് യാത്ര വേണ്ടെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്. കേരളത്തിലേക്കുള്ള യാത്ര ഇപ്പോൾ വേണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വ്യാഴാഴ്ചയാണ് യു എസ് പൗരന്മാർക്ക് അമേരിക്കന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. കാലവര്‍ഷം ശക്തമായതും മണ്ണിടിച്ചില്‍ ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് അപകടമേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന നിര്‍ദേശം നല്‍കിയത്. 

കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും 24 പേരാണ്  മരിച്ചത്. വെള്ളം നിറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ 24 ഡാമുകളാണ് തുറന്നത്. പ്രശ്‌നം അതിഗുരുതരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകളും കൂടി ഇന്ന് രാവിലെ തുറന്നു. ഇന്നലെ ഉച്ചയോടെ ചെറുതോണിയിലെ മധ്യഭാ​ഗത്തെ ഷട്ടർ തുറന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി