കേരളം

ജലനിരപ്പില്‍ നേരിയ കുറവ്, 2401.70 അടിയായി; ഇടുക്കിയില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്നത് സെക്കന്‍ഡില്‍ എട്ടു ലക്ഷം ലിറ്റര്‍ വെളളം

സമകാലിക മലയാളം ഡെസ്ക്

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. ജലനിരപ്പ് 2401.70 അടിയായി. ഒരു മണിക്കൂറിനുളളില്‍ ജലനിരപ്പില്‍ 0.06 അടിയുടെ കുറവാണുണ്ടായിരിക്കുന്നത്. കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായ പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടതിന് ശേഷം ഇതാദ്യമായാണ് ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത്. 

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും വഴി വെളളം പുറത്തേയ്ക്ക് ഒഴുക്കുകയാണ്. ഉച്ചയോടെയാണ് മുഴുവന്‍ ഷട്ടറുകളും തുറന്നത്. എന്നിട്ടും ആദ്യമണിക്കൂറുകളില്‍ ഡാമിന്റെ ജലനിരപ്പ് താഴ്ന്നിരുന്നില്ല. ഇപ്പോള്‍ ഡാമിലേക്ക് ഒഴുകി വരുന്നതിനേക്കാള്‍ കൂടുതല്‍ വെളളം പുറത്തയേക്ക് ഒഴുക്കിവിടുകയാണ്. ഘട്ടംഘട്ടമായി പുറത്തേയ്ക്ക് ഒഴുക്കി വിടുന്ന വെളളത്തിന്റെ അളവ് 8 ലക്ഷം ലിറ്ററായി ഉയര്‍ത്തിയിരിക്കുകയാണ്.

ഇതിനിടെ പെരിയാറിന്റെ തീരത്തിലുളളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറുതോണിയില്‍ പെരിയാറിന്റെ തീരത്തിലുളളവരെ ഒഴിപ്പിച്ചു.  ചെറുതോണി പാലം വെളളത്തില്‍ മുങ്ങി. ചെറുതോണി ടൗണിലും വെളളം കയറിയിരിക്കുകയാണ്. ചെറുതോണി വഴി കട്ടപ്പനയിലേക്കുളള വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ഇടുക്കി അണക്കെട്ടിലെ വെളളം ഒഴുകി എത്തുന്ന ആലുവയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തി. ആര്‍മി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 32 അംഗ സംഘമാണ് ആലുവയില്‍ എത്തിയത്. പെരിയാറിന് മുകളില്‍ ആകാശനിരീക്ഷണത്തിന് കോസ്റ്റ് ഗാര്‍ഡും എത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം