കേരളം

ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യറേഷന്‍; കൊച്ചിയില്‍ ശുദ്ധജലവിതരണത്തിന് സംവിധാനം ഏര്‍പ്പെടുത്തും: റവന്യൂ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയബാധിത മേഖലയിലെ അര്‍ഹതയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യറേഷന്‍ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇത് സംബന്ധിച്ച് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ആലുവയില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി. ക്യംപുകളില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല, ക്യാംപുകളില്‍ എത്താന്‍ സാഹചര്യമില്ലാത്തവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും

പെരിയാറില്‍ ചെളിയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പിംഗ് തുടരുകയെന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ കുടിവെള്ളവിതരണത്തിനായി പകരം സംവിധാനം ഏര്‍പ്പെടുത്തും. കര്‍ക്കിടക വാവ് ബലിക്ക് എത്തുന്നവര്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. പൊലീസും ഭരണകൂടവും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ജനകീയ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍