കേരളം

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലേക്ക്. ഞായറാഴ്ച കേന്ദ്രമന്ത്രി സംസ്ഥാനത്ത് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.   മഴക്കെടുതി നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് എല്ലാവിധ അടിയന്തര സഹായവും നല്‍കുമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ അറിയുന്നതിനായി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ലെന്നും കേന്ദ്രആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു.

കേരളം ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരായുകയും ആവശ്യമായ സഹായം ഉറപ്പു നല്‍കുകയും ചെയ്തതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും രക്ഷാപ്രവര്‍ത്തനത്തിന് പെട്ടെന്ന് സൈനിക വിഭാഗങ്ങളെ അയച്ചതിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും വിളിച്ച് വിവരങ്ങള്‍ തിരക്കുകയും പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തു. ദുരിതാശ്വാസത്തിന് പത്തു കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി അറിയിച്ചു. ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുള്ള ഷട്ടറുകള്‍ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച്.ഡി കുമാരസ്വാമി അറിയിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ ദുരിതാശ്വാസത്തിനായി 5 കോടി അനുവദിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ