കേരളം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; എട്ടോളം ട്രെയിനുകള്‍ റദ്ദാക്കി, മൂന്നു ദിവസം ഗതാഗതത്തിന് പൂര്‍ണ നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  എറണാകുളം ടൗണ്‍, ഇടപ്പള്ളി റെയില്‍വേ പാതയില്‍ പാളങ്ങളുടെ നവീകരണം നടക്കുന്നതിനാല്‍ ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിനു പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. ആറ് പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ എട്ടോളംതീവണ്ടികള്‍ പൂര്‍ണമായി റദ്ദാക്കി. നാലു ട്രെയിനുകള്‍ ഒരു മണിക്കൂറോളം വൈകും. കേരളത്തില്‍ കനത്തെ മഴയെത്തുടര്‍ന്ന് ട്രെയിനുകളുടെ വേഗവും നിയന്ത്രിച്ചിട്ടുണ്ട്. 

ട്രെയിന്‍ ഗതാഗത നിയന്ത്രണം എറണാകുളം,തൃശൂര്‍,പാലക്കാട് ജില്ലകളിലെ സ്ഥിരം യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഏറെ ബാധിക്കുക. യാത്രക്കാരുടെ സൗകര്യത്തിനായി മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംക്ഷനില്‍ നിന്നു പുറപ്പെടുന്ന ചെന്നൈ-എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസിന് ഗുരുവായൂര്‍ വരെ എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ് അനുവദിച്ചു. കൂടാതെ നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ്‌റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.  

പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്.

എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍

ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍

ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍

തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍

എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍

നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍

എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് 

കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റ് എക്‌സ്പ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും