കേരളം

മഴക്കെടുതി: കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കേരളത്തില്‍, പ്രളയബാധിത പ്രദേശങ്ങള്‍ വ്യോമമാര്‍ഗം സന്ദര്‍ശിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി നേരിട്ട് ബോധ്യപ്പെടാന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കേരളം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് രാജ്‌നാഥ് സിങ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് ഹെലികോപ്റ്ററില്‍ പുറപ്പെട്ട് ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ എന്നിവ വ്യോമമാര്‍ഗം സന്ദര്‍ശിക്കും. 

മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ ആര്‍ക്കോണത്തെ ദുരന്തനിവാരണ സേനാ കേന്ദ്രത്തില്‍നിന്നു കൂടുതല്‍ സംഘങ്ങളെ നിയോഗിക്കാന്‍ തയാറാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ, കേരളത്തിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സഹായം അനുവദിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.  

കാലവര്‍ഷക്കെടുതി അതിഗുരുതരമായതിനാല്‍ മാനദണ്ഡം നോക്കാതെ കേന്ദ്രസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് നിവേദനം നല്‍കും. കേന്ദ്രസംഘം എത്തിയപ്പോള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് കണക്കാക്കിയ 822 കോടി രൂപയുടെ നഷ്ടം സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി