കേരളം

കൊട്ടിയം അപകടത്തിനു കാരണം കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയെന്നു സൂചന; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനു കാരണം കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയെന്ന് സൂചന. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസ് ലൈന്‍ മാറിയോടി ലോറിയില്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഡ്രൈവറുടെ അശ്രദ്ധയെക്കുറിച്ച് സൂചന നല്‍കിയത്. 

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷ്, ബസ് െ്രെഡവര്‍ അബ്ദുള്‍ അസീസ്, ലോറി െ്രെഡവര്‍ ചെങ്കോട്ട സ്വദേശി ഗണേശന്‍ എന്നിവരാണ് മരിച്ചത്.

ഇന്നു പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട ലോറിയുടെ െ്രെഡവര്‍ ഗണേശനെ മണിക്കൂറുകള്‍ പരിശ്രമിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

പരിക്കേറ്റ എട്ടോളം പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റോഡില്‍ രാവിലെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും