കേരളം

ബാണാസുരസാഗര്‍ തുറന്നുവിട്ടതില്‍ വീഴ്ചയുണ്ടായിട്ടില്ല; അന്വേഷണമില്ലെന്ന് എംഎം മണി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നതില്‍ ഒരുതരത്തിലുള്ള വീഴ്ചയും കെഎസ്ഇബിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് മന്ത്രി എംഎം മണി. മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഡാം തുറന്നുവിട്ടത്. ഇതില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. ഹൈഡല്‍ ടൂറിസവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ട ചില ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നതില്‍ കെ.എസ്.ഇ.ബിയോട് കളക്ടര്‍ വിശദീകരണം തേടിയിരുന്നു. മുന്നറിയിപ്പ് നല്‍കാതെ ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതാണ് വയനാട്ടില്‍ ജനങ്ങളുടെ ദുരിതം കൂട്ടിയതെന്ന് എംഎല്‍എയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാവിധ മുന്നറിയിപ്പുകളും നല്‍കിയിരുന്നുവെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം

ഷട്ടര്‍ അര്‍ധരാത്രി തുറന്നതോടെ നൂറ് കണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്. കെഎസ്ഇബിയുടെ നിലപാടിനതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും