കേരളം

കനത്ത മഴ : കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാലയങ്ങൾക്കും ഇന്ന് അവധി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ളവയ്ക്ക് അവധി ബാധകമാണ്. മഴ  തുടരുന്ന സാഹചര്യത്തില്‍ വയനാട്, പാലക്കാട്, ഇടുക്കി ജില്ലയിലെ ഏതാനും താലൂക്കുകള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

പാലക്കാട്, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളജുകളും അംഗന്‍വാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഇടുക്കി ജില്ലയിലെ പീരുമേട്, ഉടുമ്പന്‍ചോല, ഇടുക്കി, ദേവികുളം തുടങ്ങിയ താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകളും അംഗന്‍വാടികളും ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. 

കോഴിക്കോട് സര്‍വ്വകലാശാല ഇന്ന നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ പിജി രണ്ടാം സെമസ്റ്റര്‍ റെഗുലര്‍/സപ്ലിമെന്റെറി/ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിവെച്ചു. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു