കേരളം

മുല്ലപ്പെരിയാര്‍: നദീ തീരത്തു നിന്ന് 1250 കുടുംബങ്ങളെ ഒഴിപ്പിച്ചു; 4000പേര്‍ ക്യാമ്പുകളില്‍;ഗതാഗത നിരോധനം

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്ന് മുല്ലപ്പെരിയാല്‍ ഡാം തുറക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ പെരിയാറിന്റെ തീരത്ത് നിന്ന് 1250 കുടുംബത്തെ ഒഴിപ്പിച്ചു.നാലായിരം പേരെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ ചപ്പാത്ത് വഴി ഒഴുകുന്ന വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. ചപ്പാത്തില്‍ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. മഞ്ഞുമല,കുമളി,പെരിയാര്‍, ഉപ്പുതുറ,അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടണ്ട്. 

139.50 അടിയാണ് ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ്. 142അടിയാണ് മുല്ലപ്പെരിയാറിന്റെ സംഭരണ ശേഷി. നിലവില്‍ നീരൊഴുക്ക് 16,000 ഘനയടി ആണ്. മണിക്കൂറില്‍ 5,000 ഘനയടി കൂടിയിട്ടുണ്ട്. തമിഴ്‌നാട് രണ്ടാമത്തെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സെക്കന്‍ഡില്‍ 11,500 ഘനയടിയായിരുന്നു നേരത്തെയുള്ള നീരൊഴുക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു