കേരളം

മൂന്നാര്‍ ഒറ്റപ്പെട്ടു; ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; മുതിരപ്പുഴയാര്‍ കര കവിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: കനത്തമഴയെ തുടര്‍ന്ന് മൂന്നാര്‍ ടൗണ്‍ ഒറ്റപ്പെട്ടു. കൊച്ചി-ധനുഷ് കോടി ദേശീയ പാതയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ദേശീയ പാതയില്‍ പലയിടങ്ങളില്‍ മണ്ണിടിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 

മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്. പ്രതി സെക്കന്റില്‍ 16000 ലിറ്റര്‍ വെള്ളമാണ് പുറത്തുവിടുന്നത്. മുതിരപ്പുഴയാറും നിറഞ്ഞൊഴുകയാണ്. മൂന്നാറില്‍ നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍്ട്ടുകള്‍. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് വാര്‍ത്താവിനിമയവും താറുമാറായിരിക്കുകയാണ്. നീലക്കുറിഞ്ഞി സീസണ്‍ ആരംഭിച്ചതിനാല്‍ നിരവധി പേരാണ് മൂന്നാറില്‍ എത്തിയിട്ടുള്ളത്.

മൂന്നാറില്‍ അടിമാലി കൊരങ്ങാട്ടിയില്‍ ഉരുള്‍പൊട്ടി തടയണ ഒലിച്ചുപോയി. മണ്ണിടിച്ചിലെ തുടര്‍ന്ന് മൂന്ന് വീടുകളും തകര്‍ന്നു. ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു