കേരളം

മെട്രോ പാലത്തിലെ കോണ്‍ക്രീറ്റ് പാളി ഓട്ടോറിക്ഷയ്ക്ക് മേല്‍ അടര്‍ന്നുവീണു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കൊച്ചി മെട്രോ പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം ഓട്ടൊറിക്ഷയ്ക്കുമുകളിലേക്ക് അടര്‍ന്നുവീണു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നു യാത്രികരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എറണാകുളം റിസര്‍വ് ബാങ്കിന്റെ മുന്‍വശത്തായാണ് അപകടമുണ്ടായത്.

ഒട്ടോറിക്ഷ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഏകദേശം പതിനഞ്ചു കിലോ ഭാരം വരുന്ന കോണ്‍ക്രീറ്റ് പാളി വണ്ടിയുടെ മുകളിലേക്ക് പതിച്ചത്. വീണ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുകള്‍വശം തകര്‍ന്നു. ഓട്ടോറിക്ഷയുടെ തൊട്ടരികില്‍ ധാരാളം ബൈക്ക് യാത്രികരുണ്ടായിരുന്നെന്നും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും ബൈക്ക് യാത്രികരിലൊരാള്‍ പറഞ്ഞു.

സംഭവം അയിച്ചെങ്കിലും പൊലീസ് ആദ്യം സ്ഥലത്ത് എത്തിയില്ല. ഓട്ടോറിക്ഷ മാറ്റാതെ അപകട സ്ഥലത്ത് തന്നെ ഇട്ടതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. സംഭവത്ത തുടര്‍ന്ന് അല്‍നേരം ഗതാഗത തടസ്സമുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ