കേരളം

കുടിക്കാന്‍ വെളളമില്ല, നാലുവശത്തും വെളളം കയറി പുറംലോകവുമായി ബന്ധമില്ല; സഹായം അഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പ്രളയക്കെടുതി നേരിടുന്ന പത്തനംതിട്ടയില്‍ സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി. വടക്കാശേരി പേങ്ങാട്ട് കടവില്‍ നിന്നും ഫേസ്ബുക്കിലൂടെയാണ് ഇവര്‍ സഹായമഭ്യര്‍ത്ഥിച്ചത്. 

എല്ലാം നഷ്ടപ്പെട്ട ഞങ്ങള്‍ക്ക് കുടിക്കാന്‍ വെളളം പോലും കിട്ടാത്ത അവസ്ഥയാണ്. മിക്ക വീടുകളുടെയും ഒന്നാം നില മുങ്ങിയിട്ടുണ്ട്,വെള്ളം വീണ്ടും കൂടുന്നുണ്ട്. നാലു വശത്തും പമ്പയിലെയും കല്ലാറ്റിലെയും വെള്ളം കയറി പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ല, ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കറന്റ് ഇല്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഇവിടെ നിന്ന് പുറത്തെത്താന്‍ സഹായിക്കുക- ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭ്യര്‍ത്ഥിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

Lost almost everything we had.കുടിക്കാന്‍ വെള്ളം പോലും കിട്ടാത്ത അവസ്ഥയാണ്, മിക്ക വീടുകളുടെയും ഒന്നാം നില മുങ്ങിയിട്ടുണ്ട്,വെള്ളം വീണ്ടും കൂടുന്നുണ്ട്. നാലു വശത്തും പമ്പയിലെയും കല്ലാറ്റിലെയും വെള്ളം കയറി പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ല, ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കറന്റ് ഇല്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഇവിടെ നിന്ന് പുറത്തെത്താന്‍ സഹായിക്കുക. (പത്തനംതിട്ട ജില്ല, വടശ്ശേരിക്കരപേങ്ങാട്ടുകടവ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും