കേരളം

കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം; യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഡാമുകള്‍ തുറന്ന് വിട്ടിരിക്കുന്നതിനാല്‍ കിഴക്കന്‍ വെള്ളം കുട്ടനാട്ടിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകള്‍ കൂടുതലായതിനാലാണ് അതീവ ജാഗ്രത പുറപ്പെടുവിച്ചത്. നദികളുടെയും ആറുകളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടനാട്ടിലെയും വേമ്പനാട് കായലിന് സമീപത്തുള്ള റിസോര്‍ട്ടുകളില്‍ നിന്ന് വിനോദസഞ്ചാരികളെ അടിയന്തരമായി ഒഴിപ്പിക്കുന്നുണ്ട്. പൊലീസ് -ഫയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍ക്കും മറ്റ് വകുപ്പുകള്‍ക്കും രക്ഷാ പ്രവര്‍ത്തനത്തിന് തയ്യാറായി ഇരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടനാട്ടിലേക്ക് മാത്രം അഞ്ച് ബോട്ടുകള്‍ 24 മണിക്കൂറും തയ്യാറാക്കി വയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി