കേരളം

കുറ്റിയാടി ചുരത്തില്‍ ഗതാഗതം നിരോധിച്ചു; ഒന്‍പതാം വളവില്‍ വിള്ളല്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏഴായിരം പേര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് കുറ്റിയാടി ചുരം വഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ചുരത്തിലെ ഒന്‍പതാം വളവില്‍ വലിയ വിള്ളലുണ്ടായതിനാലാണ് നിരോധനമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  ഇതുവരെ ഏഴായിരം പേരെയാണ് ദുരിതത്തെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ജില്ലയില്‍ ഇതിനകം 69 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മൂവായിരത്തോളം ജനങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. 

ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ടില്‍ സൈനികര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വെള്ളപ്പൊക്കമുണ്ടായ മുക്കത്തും കുറ്റിയാടി ചുരത്തിലും കക്കയത്തും ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. മലയോര പ്രദേശത്തേക്കും ചുരം റോഡിലേക്കുമുള്ള യാത്രകള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതിനാല്‍ സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണം.കുട്ടികള്‍ കുളത്തിലോ, വെള്ളക്കെട്ടുളളിടത്തേക്കോ, പുഴയിലോ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

കരമന അഖില്‍ വധക്കേസ്: മറ്റൊരു പ്രതി കൂടി പിടിയില്‍, സുമേഷിനായി തിരച്ചില്‍ തുടരുന്നു

ഓവർനൈറ്റ് ഓട്‌സ് ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ആണോ? ഈ തെറ്റുകൾ ചെയ്യരുത്

വിരാട് കോഹ്‌ലി അനുപമ നേട്ടത്തിന്റെ വക്കില്‍