കേരളം

നാളെ മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നാളെ മുതല്‍ വൈദ്യുത ചാര്‍ജ് വര്‍ധിക്കും. വൈദ്യുതി ഉപയോക്താക്കളില്‍ നിന്ന് നാളെ മുതല്‍ മൂന്നു മാസത്തേക്ക് യൂണിറ്റിന് 15 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ പണം ഈടാക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ വൈദ്യുതി വാങ്ങിയ ഇനത്തില്‍ വൈദ്യുത ബോര്‍ഡിന് ഉണ്ടായ അധിക സാമ്പത്തിക ബാധ്യതയായ 81.65 കോടി രൂപ പിരിച്ചെടുക്കാനാണ് കമ്മീഷന്‍ അനുവദിച്ചത്. ഈ തുക ഉപയോക്താക്കളില്‍ നിന്നും ആഗസ്റ്റ് 16 മുതല്‍ നവംബര്‍ 15 വരെ പിരിച്ചെടുക്കണം. 

മാസം 20 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളെ ഇന്ധന സര്‍ചാര്‍ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്