കേരളം

കനത്ത മഴ :  പിഎസ്‌സി ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷ മാറ്റിവച്ചു

സമകാലിക മലയാളം ഡെസ്ക്

 
തിരുവനന്തപുരം :  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷ മാറ്റിവച്ചതായി പിഎസ് സി അറിയിച്ചു.  രാത്രി വൈകിയാണ് പരീക്ഷ മാറ്റിയതായി പിഎസ്‌സി അറിയിച്ചത്. 

വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ 8.30 വരെയാണു പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഏഴു മണിക്കു തുടങ്ങുന്ന പരീക്ഷയ്ക്കു പരീക്ഷാജോലിക്ക്  നിയോഗിക്കപ്പെട്ട പിഎസ്‌സി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാവിലെ ആറു മണിക്കു തന്നെ എത്തണമായിരുന്നു. 

എന്നാല്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് റോഡ് ഗതാഗതം താറുമാറായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം വ്യാഴാഴ്ച അവധിയാണ്. സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചു. സ്‌കൂള്‍ കുട്ടികള്‍ക്ക് 31നു തുടങ്ങാനിരുന്ന ഓണപരീക്ഷയും മാറ്റി വച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

വിരാട് കോഹ്‌ലി അനുപമ നേട്ടത്തിന്റെ വക്കില്‍

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

'എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല': പൃഥ്വിരാജ്

കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ