കേരളം

പ്രളയക്കെടുതി നേരിടാന്‍ മദ്യവില കൂട്ടുന്നു; വില വര്‍ധന നവംബര്‍ 30 വരെ

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടുന്നതിനായി പണം സ്വരൂപിക്കുന്നതിന് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയാണ് വര്‍ധിപ്പിക്കുന്നത്. നവംബര്‍ 30 വരെ ഇത് തുടരാനാണ് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചത്. 

 ആറ് സ്ലാബുകളിലായാണ് നിലവില്‍ ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. പര്‍ച്ചേസ് കോസ്റ്റിന്റെ അടിസ്ഥാനത്തിലാവും വില വര്‍ധന. 235 രൂപയ്ക്കും 250രൂപയ്ക്കും ഇടയിലുള്ള മദ്യത്തിന് പര്‍ച്ചേസ് കോസ്റ്റിന്റെ 21 ശതമാനമാണ് ഇപ്പോള്‍ നികുതി. ഇത് 21.5 ശതമാനമാക്കിയാണ് വര്‍ധിപ്പിക്കുക. ഇതുപോലെ മറ്റ് സ്ലാബുകളിലും വര്‍ധിപ്പിക്കും.

വിലവര്‍ധനയില്‍ നിന്നും ലഭിക്കുന്ന അധിക വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്