കേരളം

കേരളത്തിന് സഹായഹസ്തവുമായി യുഎന്‍ ; 'പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാം'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  പ്രളയക്കെടുതിയില്‍ ദുരിതം നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ഐക്യരാഷ്ട്ര സംഘടന. പ്രളയ കെടുതിയ്ക്ക് ഇരയായവരുടെ പുനരധിവാസത്തിന് യുഎന്‍ സന്നദ്ധത അറിയിച്ചു. ഇന്ത്യയിലെ യുഎന്‍ റസിഡന്റ് കമ്മിഷണര്‍ ഇ-മെയിലിലലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം അറിയിച്ചത്. 

കേരളം അനുവദിച്ചാല്‍ കേരളത്തിലെത്തി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാമെന്ന് ഐക്യരാഷ്ട്ര സംഘടന കത്തില്‍ അറിയിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് മലയാളികളാണ് സഹായ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. 

പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 20,000 കോടിയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. പ്രളയത്തില്‍ സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും തകര്‍ന്നു. ലക്ഷക്കണക്കിന് ആളുകളുടെ വീടുകളും പുതുക്കി പണിയേണ്ടുന്ന അവസ്ഥയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്