കേരളം

കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. ഒമ്പത് വിമാന കമ്പനികള്‍ തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. നാളെ മുതല്‍ കൊച്ചിയില്‍ ചെറു വിമാനങ്ങള്‍ ഇറങ്ങും. നാവിക സേനയുടെ വിമാനത്താവളത്തിലാണ് ചെറു വിമാനങ്ങള്‍ ഇറങ്ങുക. സര്‍വീസിന് നാവിക സേന അനുമതി നല്‍കിയിരുന്നു. 

അതേസമയം എയര്‍ കാര്‍ഗോ ചാര്‍ജിലും ഇളവ് വരുത്തിയിട്ടുണ്ട്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് മരുന്നുകള്‍ എത്തിക്കുന്നതിനാണ് കാര്‍ഗോ ചാര്‍ജില്‍ ഇളവ് വരുത്തിയത്. 

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നെടുമ്പാശ്ശേരി വിമാനത്താവളം മുങ്ങിപ്പോയിരുന്നു. റണ്‍വേ അടക്കം വെള്ളത്തിലായി. എയര്‍പോര്‍ട്ട് വീണ്ടും പ്രവര്‍ത്തന സജ്ജമാകാന്‍ ഏതാനും ദീവസങ്ങള്‍ എടുക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി