കേരളം

ദുരിതാശ്വാസ ക്യാംപിന് ബാര്‍ അസോസിയേഷന്‍ ഹാള്‍ തന്നില്ല; കളക്ടര്‍ പൂട്ടുപൊളിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കലക്ടറേറ്റില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ചേര്‍ന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടിട്ടും ബാര്‍ അസോസിയേഷന്‍ ഹാള്‍ തുറന്നുകൊടുക്കാന്‍ തയാറാവാതെ ഭാരവാഹികള്‍.പലതവണ ആവശ്യപ്പെട്ടിട്ടും തുറക്കാന്‍ തയാറാവാതിരുന്നപ്പോള്‍ കലക്ടര്‍ ടി.വി.അനുപമയുടെ ഉത്തരവുപ്രകാരം പൂട്ടു പൊളിച്ചു. 

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം നോട്ടിസ് നല്‍കിയശേഷമാണു പൂട്ടു പൊളിച്ചത്. അരിയും മറ്റും സൂക്ഷിച്ചശേഷം കലക്ടര്‍ വേറെ താഴിട്ടുപൂട്ടി.ദുരന്തത്തില്‍ അകപ്പെട്ടവരുടെ രക്ഷയ്ക്കായി നാടു മുഴുവന്‍ ഊണും ഉറക്കവുമില്ലാതെ കൈമെയ് ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാര്‍ അസോസിയേഷന്റെ ഈ നിഷേധ നിലപാട് സ്വീകരിച്ചതെന്നതു ശ്രദ്ധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു