കേരളം

കാതിന് ഇപ്പോള്‍ കമ്മല്‍ വേണ്ട; ദുരിതബാധിര്‍ക്കായി കമ്മല്‍ ഊരി നല്‍കി വീട്ടമ്മ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസക്യാമ്പിലേക്ക് കമ്മല്‍ ഊരി നല്‍കി മാതൃകയായി വീട്ടമ്മ. പ്രളയക്കെടുതിയില്‍ വലയുന്ന കേരളീയര്‍ക്ക് ആശ്വാസവുമായി പലയിടത്തുനിന്നും സഹായങ്ങളെത്തുന്നുണ്ടെങ്കിലും അതൊന്നും പ്രളയക്കെടുതിയെ മറികടക്കാന്‍ മതിയാകില്ല. അതിനാല്‍ സന്നദ്ധ സംഘടനകളും മറ്റും പൊതുജനങ്ങളുടെ അടുത്ത് സഹായമഭ്യര്‍ഥിച്ച് എത്തുന്നുണ്ട്. 

സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കായാണ് വീട്ടമ്മ കമ്മല്‍ നല്‍കിയത്. മേച്ചേരിപറമ്പിലെ കോട്ടേക്കാട് ഇന്ദിരയാണ് ദുരിതാശ്വാസ സഹായത്തിനായി കമ്മല്‍ഊരി നല്‍കിയത്. 

പ്രളയത്തെ കേരളം അതിജീവിക്കുകയാണ്. 20000 കോടിയുടെ നഷ്ടം സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം സംഭവിച്ചെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ