കേരളം

ട്രെയിൻ -കെഎസ്ആർടിസി ​ഗതാ​ഗതം സാധാരണ നിലയിലേക്ക് ; ദീർഘദൂര ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു,  ആലുവയിൽ ഇന്ന് സുരക്ഷാപരിശോധന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രളയക്കെടുതിയെ തുടർന്ന് നിശ്ചലമായ സംസ്ഥാനത്തെ ട്രെയിൻ ​ഗതാ​ഗതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. തൃശൂർ ഷൊർണൂർ പാതയിൽ രാവിലെ പത്തുമുതൽ ഗതാഗതം പുനസ്ഥാപിക്കും. കോട്ടയംവഴി ട്രെയിന്‍ സര്‍വീസ്  പുനരാരംഭിച്ചു. തിരുവനന്തപുരം - കോട്ടയം - എണാകുളം പാതയിൽ സ്പെഷൽ, പാസഞ്ചർ, മെമു ട്രെയിനുകൾ ഓടിക്കും. ആലപ്പുഴ വഴിയുള്ള എല്ലാ സർവീസുകളും സാധാരണ നിലയിലായി. തിരുവനന്തപുരത്തു നിന്നുള്ള ദീർഘദൂര ട്രെയിനുകൾ നാഗർകോവിൽ മധുരൈ വഴിയായിരിക്കും സർവീസ് നടത്തുക. 

എറണാകുളം-തൃശൂർ പാതയിലെ ഗതാഗത നിയന്ത്രണം വൈകിട്ട് നാലു വരെ നീട്ടി. ഇവിടെ ഇന്ന് ട്രയൽ റൺ നടത്തും. രാത്രിയോടെ ​ഗതാ​ഗതം പൂർവസ്ഥിതിയിലെത്തിക്കാനാകുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ.  ചെന്നൈ മംഗളുരു റൂട്ടിൽ ട്രെയിൻ ഗതാഗതം ഇന്നു സാധാരണ നിലയിലാകും. കൊച്ചി തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള ട്രെയിനുകൾ  കോഴിക്കോടും ഷൊർണൂരും യാത്ര അവസാനിപ്പിക്കും. ആലുവാ പാലത്തിലൂടെ ഗതാഗതം പുനസ്ഥാപിക്കുന്നതിനു മുന്നോടിയായി ഇന്ന് സുരക്ഷാ പരിശോധന നടക്കും. 

മലബാറിൽ പൊതു ഗതാഗത സംവിധാനം പൂർണ തോതിലേക്ക് മാറുന്നു.  മണ്ണുത്തി– ചേര്‍ത്തല ദേശീയപാതയിലും എം.സി.റോഡിലും ഗതാഗതം പുനരാരംഭിച്ചു  . കെഎസ്ആര്‍ടിസി ദീര്‍ഘദൂരസര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു..കോഴിക്കോടിനും കാസർകോടിനും ഇടയിൽ  സർവീസ് ഉറപ്പാക്കുന്ന തരത്തിൽ ഷെഡ്യൂളുകൾ ക്രമീകരിച്ചിട്ടുണ്ട്. സ്വകാര്യ ബസുകളും ഇന്നു മുതൽ നിരത്തിൽ ഇറങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)