കേരളം

നാട് മുങ്ങുമ്പോള്‍ മന്ത്രി വിദേശത്ത് പോയതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് കാനം; നടപടി പാര്‍ട്ടി തീരുമാനിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാട് പ്രളയക്കെടുതിയില്‍ മുങ്ങിനില്‍ക്കുമ്പോള്‍ ജര്‍മ്മനിക്ക് പോയ വനം മന്ത്രി കെ.രാജുവിനെതിരെ നടപടി സ്വീകരിക്കുമോയെന്ന് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാേേജന്ദ്രന്‍. പ്രളയക്കെടുതിയുണ്ടായപ്പോള്‍ മന്ത്രി വിദേശത്ത് പോയത് ശരിയായില്ലെന്ന് കാനം പറഞ്ഞു. മന്ത്രിയുടെ വിദേശയാത്രയില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും കാനം പറഞ്ഞു. 

കഴിഞ്ഞ പതിനാറിനാണ് കോട്ടയം ജില്ലയുടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലുയുണ്ടായിരുന്ന രാജു ജര്‍മ്മന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ പോയത്. മുസ്‌ലിം ലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീറും ഒപ്പമുണ്ട്. 

സംഭവം പുറത്തറിഞ്ഞതോടെ ഉടന്‍ മടങ്ങിവരാന്‍ മന്ത്രിയോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നെടുമ്പാശ്ശേരിയുള്‍പ്പെടെ ഉള്ള വിമാനത്താവളങ്ങള്‍ അടച്ചത് കാരണം തിരികെവരാന്‍ ടിക്കറ്റ് ലഭിക്കാതെ മന്ത്രിയും പരിവാരങ്ങളും ജര്‍മ്മനിയില്‍ കുടുങ്ങുകയായിരുന്നു. സ്വന്തം മണ്ഡലമായ പുനലൂരില്‍ പ്രളയം താണ്ഡവമാടി നിന്നപ്പോളാണ് മന്ത്രിയുടെ വിദേശയാത്ര. കണ്ണില്‍ച്ചോരയില്ലാതെ പ്രവര്‍ത്തിച്ച മന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മന്ത്രിയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് സിപിഐയില്‍ ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ