കേരളം

'വെള്ളം ഇരച്ചെത്തുന്നു ; പിഞ്ചു കുഞ്ഞിനെ പാത്രത്തില്‍ ഇരുത്തി വെള്ളത്തിലേക്ക് ഇറക്കിവിടാന്‍ പോലും തോന്നി' , ഭീതിജനകമായ നിമിഷങ്ങള്‍ ഓര്‍ത്ത് ഒരമ്മ

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍ : പ്രളയദുരിതം തകര്‍ത്ത പാണ്ടനാട്ടിലെ വീട്ടില്‍ നിന്നും നാവിക സേന രക്ഷിച്ച രശ്മി, ആ ഭീതിദമായ ഓര്‍മ്മകളില്‍ ഇപ്പോഴും വിറങ്ങലിക്കുകയാണ്. വെള്ളം നിറഞ്ഞിട്ട് അപ്പോള്‍ മൂന്നു ദിവസമായിരുന്നു, രണ്ടാം നിലയിലേക്കും വെള്ളം ഇരച്ചെത്തുന്നു. ഞങ്ങളെല്ലാവരും മുങ്ങിപ്പോകുമെന്ന് ഉറപ്പായി. എന്റെ മോന് 11 മാസമേ ആയിട്ടുള്ളൂ. അവനെ ഒരു  പാത്രത്തില്‍ ഇരുത്തി വെള്ളത്തിലേക്ക് ഇറക്കിവിടാമെന്നു തോന്നി. അവനെങ്കിലും രക്ഷപ്പെടട്ടെ എന്നായിരുന്നു അപ്പോഴത്തെ വിചാരം' രശ്മി അഭിപ്രായപ്പെട്ടു. 

'രക്ഷതേടി ഒരുപാടു നമ്പരുകളില്‍ വിളിച്ചു. ഒരു ഫലവുമുണ്ടായില്ല. ഫോണിന്റെ ബാറ്ററി ചാര്‍ജും തീര്‍ന്നു. ഒഴുക്കു കൂടിയപ്പോള്‍ ഇതുവഴി വള്ളമോ ബോട്ടോ രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷ ഇല്ലാതായി'. രശ്മി പറയുന്നു. 

പ്രളയദുരിതം തകര്‍ത്ത പാണ്ടനാട്ടിലെ വീടിന്റെ മുകളില്‍നിന്നു നാവികസേനയാണു കിരിയാന്‍മഠത്തില്‍ രശ്മിയെയും മകന്‍ ദര്‍ശനെയും മാതാപിതാക്കളെയും രക്ഷിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണു നാവികസേന ഇവരെ രക്ഷപ്പെടുത്തിയത്. 15നു രാവിലെ വീടിനുള്ളിലേക്കു വെള്ളം കയറിത്തുടങ്ങിയപ്പോള്‍ അടുത്ത വീടിന്റെ ഒന്നാംനിലയിലേക്ക് അച്ഛന്‍ രാധാകൃഷ്ണപിള്ളയ്ക്കും അമ്മ സുഷമയ്ക്കുമൊപ്പം രശ്മിയും മകനും മാറുകയായിരുന്നു. രശ്മിയുടെ ഭര്‍ത്താവ് അജിത്ത് വിദേശത്താണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍