കേരളം

കെവിനെ ഓടിച്ചിട്ട് പുഴയില്‍ വീഴ്ത്തി: മുഖ്യസൂത്രധാരന്‍ നീനുവിന്റെ സഹോദരന്‍; കുറ്റപത്രം സമര്‍പ്പിക്കുന്നത് 85ാം ദിവസം

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ കെവിന്റെ ഭാര്യാ സഹോദരന്‍ ഷാനു ചാക്കോയുള്‍പ്പടെ 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തിയതാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കെവിന്‍ കൊല്ലപ്പെട്ടിട്ട് 85ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഏറ്റമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

മുഖ്യ സൂത്രധാരന്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനാണ്. വൈരാഗ്യത്തിന് കാരണം കെവിനും നീനുമായുള്ള ബന്ധമാണ്. നീനുവിന്റെ പിതാവ് ചാക്കോയ്‌ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചേര്‍ത്തിട്ടുള്ളത്. 186 സാക്ഷികളും 118 രേഖകളും ഉള്‍പ്പെടുന്നതാണ് കുറ്റപത്രം. പ്രദേശത്ത് പുഴ ഉണ്ട് എന്നറിയുന്ന പ്രതികള്‍ കെവിനെ ഓടിച്ച് പുഴയില്‍ ചാടിക്കുകയായിരുന്നു. നീനുവിന്റെ ബന്ധു നിയാസ് ഉള്‍പ്പടെയുള്ളവരാണ് ആയുധങ്ങളുമായി പിന്തുടര്‍ന്ന് കെവിനെ ഓടിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നത്.

കെവിന്‍ കേസില്‍ ഈ മാസം 27ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളും കേസില്‍ നിര്‍ണായ തെളിവുകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍