കേരളം

പ്രളയക്കെടുതി:  സെക്രട്ടേറിയറ്റ് ജീവനക്കാരുടെ അവധി തിരുവോണ ദിവസം മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ അവധി തിരുവോണ ദിവസം മാത്രമായി ചുരുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസം കൂടാതെ ഏകോപിപ്പിക്കാനാണിത്.

പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 30ന് നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യും.

ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജ് തയാറാക്കും. പാക്കേജിനു കര്‍മ പദ്ധതി തയാറാക്കാന്‍ വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. ദുരിതാശ്വാസത്തിനുള്ള വിഭവ സമാഹരണത്തിന് അധിക നികുതി ഏര്‍പ്പെടുത്തും. സംസ്ഥാന ചരക്കു സേവന നികുതിയിലാണ് പത്തു ശതമാനം സെസ് ഏര്‍പ്പെടുത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി