കേരളം

ജലനിരപ്പില്‍ നേരിയ വര്‍ധന ; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധന. ഇതേത്തുടര്‍ന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് പുലർച്ചെ വീണ്ടും തുറന്നു. ആറ് ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് 140.05 അടിയായതിനെ തുടര്‍ന്നാണ് നടപടി. നാല് ഷട്ടറുകള്‍ രണ്ട് അടി വീതവും രണ്ട് ഷട്ടറുകള്‍ ഒരു അടിയുമാണ് തുറന്നത്.

അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 2885 ഘന അടി വെള്ളം വീതമാണ് ഒഴുകിയെത്തുന്നത്. 2212 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. 673 ഘന അടി വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കികളയുന്നുമുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. അതേസമയം ജലനിരപ്പ് 140 അടിയിൽതന്നെ നിലനിർത്തുന്നതിനാണ് തമിഴ്നാടിന്റെ ശ്രമം.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും കുറവുണ്ട്. 2400.07 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ചെറുതോണി അണക്കെട്ടിന്റെ 2,3,4 ഷട്ടറുകള്‍ .6 മീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുകയാണ്. 200 ക്യുമെക്‌സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. ഇടുക്കി  അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തും മഴയ്ക്ക് ശമനമായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി