കേരളം

ഞങ്ങള്‍ക്കൊക്കെ ഒറ്റ മതവും ഒറ്റ പാര്‍ട്ടിയുമേയുള്ളു; പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് പറയുമ്പോഴാണ് സങ്കടമെന്ന് ടൊവിനോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയക്കടുതിക്കിടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് നടന്‍ ടൊവിനോ. മനുഷ്യത്വത്തിന്റെ പേരിലാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനിറങ്ങിയത്.വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായവര്‍ ഇപ്പോള്‍ തന്നെ സിനിമ കാണാനെത്തുമെന്ന് കരുതുന്ന മണ്ടന്‍മാരൊന്നുമല്ല ഞങ്ങള്‍. ഞങ്ങള്‍ക്കൊക്കെ ഒറ്റ മതമേയുള്ളൂ, ഒറ്റ പാര്‍ട്ടിയേയുള്ളൂ. അത് മനുഷ്യത്വമാണ്. ഇതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമ കണ്ടില്ലെങ്കിലും കുഴപ്പമില്ല. പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പറയുമ്പോള്‍ സങ്കടമുണ്ടെന്നും ടൊവിനോ പറഞ്ഞു

പ്രളയക്കെടുതിയില്‍ കേരളം ഒറ്റക്കെട്ടായിനിന്നപ്പോള്‍ തന്റെ പ്രവൃത്തിക്കൊണ്ട് ടൊവിനോ ഏറെ കൈയടി നേടിയിരുന്നു. ദുരിതാശ്വാസ ക്യാംപുകളില്‍ മാറി മാറി സ്ന്ദര്‍ശിച്ച് കെടുതി അനുഭവിക്കുന്നവര്‍ക്ക് തന്നൊക്കൊണ്ടാവും വിധം സഹായങ്ങള്‍ ടൊവിനോ നല്‍കിയിരുന്നു.അതിനിടെ ക്യാംപില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു

ഇപ്പോള്‍ ഉണ്ടായ ഈ സംഭവം ഒരു അനുഭവമായി മാത്രം കണ്ടാല്‍ മതിയെന്നും വരും നാളുകളില്‍ എന്ത് ദുരന്തം സംഭവിച്ചാലും അവയെ നേരിടാനുള്ള ആത്മവിശ്വാസമാണ് ഇത് നമുക്ക് നല്‍കിയിരിക്കുന്നതെന്നുമാണ് ടൊവിനോയുടെ വാക്കുകള്‍. പ്രളയത്തിന്റെ നല്ല വശങ്ങള്‍ കാണാന്‍ ശ്രമിക്കണമെന്നും ഇനിയും കുറെയധികം കാര്യങ്ങള്‍ ചെയ്യണമെന്നും താരം പറഞ്ഞു. 

'വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രതയുള്ളവരായി പ്രവര്‍ത്തിക്കണം. ആടുമാടുകളും മറ്റ് ഉപജീവനമാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ട ഒരുപാടുപേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇനിയുള്ള ദിവസങ്ങളിലും അവരോടൊപ്പം നില്‍ക്കാന്‍ നമ്മള്‍ ശ്രമിക്കണം. മനസുകൊണ്ടെങ്കിലും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചപോലെ വരുദിനങ്ങളിലും അവര്‍ക്കൊപ്പമുണ്ടാകണമെന്നായിരുന്നു ടൊവിനോയുടെ വാക്കുകള്‍

ദുരന്തം നേരിട്ട ആദ്യ ദിനങ്ങളില്‍ തന്നെ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതബാധിതര്‍ക്കായി തുറന്നുകൊടുക്കുന്നെന്ന് അറിയിച്ച് ടൊവിനൊ രംഗത്തെത്തിയിരുന്നു. പിന്നീട് ദുരിതാശ്വസക്യാമ്പില്‍ വോളണ്ടിയറായും റെസ്‌ക്യൂ സേവനങ്ങള്‍ക്കായി വീടുകളിലെത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാനുമെല്ലാം ടൊവിനോ സജീവമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച