കേരളം

നിങ്ങള്‍ക്ക് ഒരു പുതിയ ബന്ധുവീട് സ്വന്തമാക്കാം; ഇതാണ് ഹീറോയിസമെന്ന് കളക്ടര്‍ ബ്രോ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ ഏതുവിധേനയും ശ്രമിക്കുകയാണ് ഭരണസംവിധാനങ്ങളും ബന്ധപ്പെട്ടവരും. ഈ ഉദ്യമത്തിന് ആവേശം പകരുന്നതാണ് പ്രശാന്ത് നായര്‍ ഐഎഎസിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബന്ധുക്കളെ വേണോ എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ പ്രളയബാധിതരെ ബന്ധുവായി ഏറ്റെടുക്കാന്‍ സംവിധാനമൊരുക്കുന്നുവെന്ന് വ്യക്തമാക്കുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വൈറലായി.

പോസ്റ്റിന്റെ പൂര്‍ണരൂപം

ബന്ധുക്കളെ വേണോ?

നമ്മള്‍ ജനിക്കുന്ന കുടുംബമോ ബന്ധുക്കളെയോ തീരുമാനിക്കാന്‍ നമുക്ക് പറ്റില്ല.

എന്നാല്‍, നിങ്ങളുടെതായി, പുതിയതായി ഒരു ബന്ധുഗൃഹം തിരഞ്ഞെടുക്കാന്‍ ഈ പ്രോജക്ട് നിങ്ങള്‍ക്ക് ഒരവസരം തരും.

പ്രളയം തകര്‍ത്തെറിഞ്ഞ കുടുംബങ്ങള്‍ നിരവധിയുണ്ട് കേരളത്തില്‍. അവര്‍ സാധാരണ ജീവിതത്തിലേക്ക് വരണമെങ്കില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തനം ആവശ്യമാണ് . അത്തരത്തിലുള്ള ഒരു കുടുംബത്തെ കേരളത്തിലെ ഏത് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കാം. അവര്‍ക്ക് നിങ്ങളേം ഇഷ്ടപ്പെടണം കേട്ടോ! ഗള്‍ഫിലോ അമേരിക്കയിലോ ഒരു ബന്ധു ഉള്ളത് നല്ലതാ... പ്രവാസിബന്ധുക്കള്‍ ഇതിലേ...

നിങ്ങളുടെ സാമൂഹിക സാംസ്‌കാരിക ജാതി മത ഐഡന്റികള്‍ക്ക് പുറത്ത് നിന്നു ഒരു ബന്ധുവിനെ തിരഞ്ഞെടുക്കുന്നതാണ് ഹീറോയിസം. അതിന് നമ്മുടെ വൊളന്റിയര്‍മാര്‍ സഹായിക്കും. നിങ്ങളുടെ ബന്ധുക്കളെ വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സഹായിക്കാം. അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ പലരീതിയിലുള്ള ഹ്രസ്വ/ദീര്‍ഘ കാലമായ പ്രവര്‍ത്തനം ആവശ്യമായി വരും.

ഒരു കുടുംബത്തെ സഹായിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് താഴത്തെ website സന്ദര്‍ശിക്കാം. അവിടെ ചെയ്യാന്‍ പലതും ഉണ്ട്.

'EXTEND YOUR FAMILY/ ബന്ധു ആവാം' നോക്കൂ. ക്ലിക് ചെയ്യൂ. നിങ്ങള്‍ക്ക് ഒരു പുതിയ ബന്ധുവീട് സ്വന്തമാക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ