കേരളം

പ്രളയാനന്തര കേരളത്തിനായി സിപിഎം രണ്ടുദിവസം കൊണ്ട് പിരിച്ചത് 16.43 കോടി രൂപ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ സിപിഎം 18, 19 തിയതികളില്‍ നടത്തിയ ബക്കറ്റ് പിരിവിലൂടെ ലഭിച്ചത് 16.43 കോടി രൂപ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഏരിയാ കമ്മിറ്റികള്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും.  

ജില്ലകളില്‍ നിന്നു കിട്ടിയ തുക: തിരുവനന്തപുരം-2.25 കോടി, കൊല്ലം-1.51 കോടി, കോട്ടയം-44 ലക്ഷം, തൃശൂര്‍ -65 ലക്ഷം, പാലക്കാട് - 1.37 കോടി, മലപ്പുറം- 1.20 കോടി, കോഴിക്കോട് - 1.26 കോടി, വയനാട് - 10 ലക്ഷം, കണ്ണൂര്‍- 6.39 കോടി, കാസര്‍കോട്- 1.25 കോടി. ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് പിരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച