കേരളം

മുഖ്യമന്ത്രി ഇന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും; ആദ്യമെത്തുന്നത് ചെങ്ങന്നൂരിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാല്‌ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തും. പ്രളയം ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളില്‍ നിന്നുള്ളവരെ പാര്‍പ്പിച്ചിരിക്കുന്ന പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ക്യാമ്പുകളിലാണ് സന്ദര്‍ശനം. രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം പുറപ്പെടുന്ന മുഖ്യമന്ത്രി ആദ്യം ചെങ്ങന്നൂരിലെത്തും.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ ക്യാമ്പില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷം അദ്ദേഹം കോഴഞ്ചേരിയിലേക്ക് തിരിക്കും. ഇവിടെനിന്ന് ആലപ്പുഴയിലെ ക്യാമ്പുകളിലേക്ക് പോകും. ആലപ്പുഴ ജില്ലയില്‍ പ്രളയം ഏറ്റവുമധികം ബാധിച്ച കുട്ടനാട്ടിലെ ആളുകളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പിലേക്കാണ് മുഖ്യമന്ത്രി എത്തുക. ഇവിടെനിന്ന് നോര്‍ത്ത് പറവൂരിലെ ഗ്രിഗോറിയോസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലേക്കെത്തും. തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തും.

സന്ദര്‍ശനം പൂര്‍ത്തിയാക്കി രണ്ടു മണിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കും. മൂന്ന് മണിയോടെ തിരുവനന്തപുരത്തെത്തി അവലോകന യോഗത്തില്‍ പങ്കെടുക്കും വിധമാണ് സന്ദര്‍ശനം ചിട്ടപ്പെടുത്തിയിരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി