കേരളം

സ്‌കൂളുകള്‍ തുറന്ന ശേഷവും വീടുകളിലേക്കു മടങ്ങാനാവാത്തവര്‍ക്കായി ബദല്‍ സംവിധാനം; ഹാളുകള്‍ ദുരിതാശ്വാസ ക്യാംപുകളാക്കുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: വെള്ളപ്പൊക്കത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കും കേടുപാടുകള്‍ വന്നവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ബാധിതരെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുമെന്ന് പിണറായി പറഞ്ഞു. ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്‌കൂളുകളിലാണ് മിക്ക ദുരിതാശ്വാസ ക്യാംപുകളും സംഘടിപ്പിച്ചിട്ടുള്ളത്. സ്‌കൂള്‍ തുറക്കുമ്പോള്‍ ഇതിനു ബദല്‍ സംവിധാനമുണ്ടാക്കും. അതതു പ്രദേശത്തെ ഹാളുകളോ മറ്റ് സൗകര്യങ്ങളോ ഇതിന് ഉപയോഗിക്കും. സ്‌കൂളുകള്‍ തുറക്കും മുമ്പ് കുറെപ്പേര്‍ക്ക് വീടുകളിലേക്കു തിരിച്ചുപോവാനാവും. കുറെപ്പേര്‍ക്ക് അതിനു കഴിയില്ല. അങ്ങനെയുള്ളവരുണ്ടെങ്കില്‍ ക്യാംപുകള്‍ ബദല്‍ സംവിധാനത്തിലേക്കു മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ടയിലെയും എറണാകുളത്തെയും ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി ചാലക്കുടിയിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു