കേരളം

ദുരിതാശ്വാസനിധിയിലേക്ക് ഏഴ് കോടി സംഭാവന നൽകി ആപ്പിൾ; ഉപയോക്താക്കള്‍ക്കായി ഐ ട്യൂണ്‍സിലും ആപ് സ്‌റ്റോറിലും ഡൊണേഷന്‍ ബട്ടണും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രളയദുരന്തം നേരിട്ട കേരളത്തെ സഹായിക്കാൻ ടെക് ഭീമന്മാരായ ആപ്പിളും. ഏഴ് കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു. കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ അത്യന്തം വേദനയുണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴ് കോടി രൂപ സംഭാവനയായി നല്കുമെന്നുമാണ് പ്രസ്താവനയില്‍ അറിയിച്ചിട്ടുള്ളത്. 

വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കാനും ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണപിന്തുണ നല്‍കുന്നെന്നും ആപ്പിള്‍ അറിയിച്ചു.  കേരളത്തെ പിന്തുണച്ചുകൊണ്ടുള്ള ബാനറും ആപ്പിള്‍ വെബ്‌സൈറ്റിന്റെ ഹോംപേജില്‍ നല്കിയിട്ടുണ്ട്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി ഉപയോക്താക്കള്‍ക്കായി ഐ ട്യൂണ്‍സിലും ആപ് സ്‌റ്റോറിലും ഡൊണേഷന്‍ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും ആപ്പിള്‍ അറിയിച്ചു. ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഉപയോക്താക്കള്‍ക്ക് സംഭാവന നൽകാൻ കഴിയും. അഞ്ച് ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെ സംഭാവന നല്‍കാവുന്ന വിധത്തിലാണ് ഡൊണേഷന്‍ ബട്ടണുകള്‍ ഉള്ളത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്