കൊച്ചി: പ്രളയത്തെ തുടർന്ന് തകരാറിലായ റെയിൽവേ ട്രാക്കുകൾ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി 14 പാസഞ്ചർ ട്രെയിനുകൾ തിങ്കളാഴ്ച റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
ഗുരുവായൂർ - തൃശൂർ പാസഞ്ചർ (56043), തൃശൂർ - ഗുരുവായൂർ പാസഞ്ചർ (56044), പുനലൂർ - കൊല്ലം പാസഞ്ചർ (56333), കൊല്ലം - പുനലൂർ പാസഞ്ചർ (56334), സെങ്കോട്ടൈ - കൊല്ലം പാസഞ്ചർ (56335), കൊല്ലം - സെങ്കോട്ടൈ പാസഞ്ചർ (56336), ഗുരുവായൂർ - പുനലൂർ പാസഞ്ചർ (56365), പുനലൂർ - ഗുരുവായൂർ പാസഞ്ചർ (56366), ഗുരുവായൂർ - തൃശൂർ പാസഞ്ചർ (56373), തൃശൂർ - ഗുരുവായൂർ പാസഞ്ചർ (56374), ആലപ്പുഴ - കായംകുളം പാസഞ്ചർ (56377), കായംകുളം - ആലപ്പുഴ പാസഞ്ചർ (56378), എറണാകുളം - കായംകുളം പാസഞ്ചർ (56387), കായംകുളം - എറണാകുളം പാസഞ്ചർ (56388) എന്നീ ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്.
ട്രാക്ക് പുനസ്ഥാപിക്കൽ ജോലികളുടെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 16 പാസഞ്ചർ ട്രെയിനുകളും ആറു മെമു സർവീസുകളും റദ്ദാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ