കേരളം

10,000 രൂപ ഒരാഴ്ചയ്ക്കകം; സഹായം നേരിട്ടു നല്‍കില്ല, ബാങ്ക് അക്കൗണ്ട് വഴിയെന്ന് ധനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന് ഇരയായവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ബാങ്ക് അക്കൗണ്ട് വഴി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരാഴ്ചയ്ക്കകം ഒരു കുടുംബത്തിന് പതിനായിരം രൂപ വീതം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

ദുരന്തബാധിതര്‍ക്കുള്ള ധനസഹായം നേരിട്ടു നല്‍കില്ല. ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ബാങ്ക് അക്കൗണ്ടുകളിലാണ് സഹായ ധനംനല്‍കുക. വെള്ളം ഇറങ്ങിയാലുടന്‍ വീടുകള്‍ പുനര്‍ നിര്‍മിക്കുന്നതിനുള്ള തുകയും ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് 25,000 കോടി വേണ്ടിവരുമെന്നാണ് കണക്കാക്കുന്തന്. ഇതു വായ്പയായി കണ്ടെത്തേണ്ടിവരും. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. വായ്പയ്ക്കായി ലോകബാങ്ക്, ജൈക്ക പോലുള്ള സ്ഥാപനങ്ങളെ സമീപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ