കേരളം

ഓണക്കാലത്ത് സംസ്ഥാനത്ത് 516 കോടിയുടെ മദ്യവില്‍പ്പന; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണം സീസണിലെ 10 ദിവസങ്ങളിലായി സംസ്ഥാനത്ത് 516 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍. ഉത്രാടത്തിന് 88 കോടി രൂപയുടെയും അവിട്ടത്തിന് 59 കോടി രൂപയുടെയും മദ്യം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവാണ് ഇക്കുറി ഓണക്കാലത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. 533 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ വര്‍ഷം തിരുവോണത്തിനുള്‍പ്പെടെ ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റിരുന്നത്.

ആദ്യമായാണ് തിരുവോണ നാളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ അവധി പ്രഖ്യാപിക്കുന്നത്. പ്രളയത്തെത്തുടര്‍ന്ന് ആകെയുള്ള 270 ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ 60 എണ്ണം അടച്ചിട്ടിരുന്നു. പ്രളയത്തില്‍ അടച്ചിട്ട 60ല്‍ 15 ഔട്ട്‌ലെറ്റുകള്‍ ഇനിയും തുറക്കാനുണ്ടെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്