കേരളം

മദ്യപിച്ച് കാറോടിച്ച് മൂന്ന് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മദ്യപിച്ച് കാറോടിച്ച് മൂന്ന് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച പൊലിസുകാരന്‍ അറസ്റ്റില്‍. കൊല്ലം ഈസ്റ്റ് സ്‌റ്റേഷനിലെ എഎസ്‌ഐ പദ്മരാജനാണ് കസ്റ്റഡിയിലായത്. ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. 

ഇയാള്‍ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത് കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച  ഇയാള്‍ മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പദ്മരാജന്റെ കാറിനകത്ത് നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്