കേരളം

വൈദ്യസഹായവുമായി മഞ്ജു വാര്യര്‍; നാടന്‍പാട്ടുകളും പാവകളിയുമായി പാര്‍വതിയും രമ്യാനമ്പീശനും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പ്രളയത്തിന് മുന്നില്‍ പകച്ചുപോയ കുടുംബങ്ങള്‍ക്ക് സാന്ത്വനസമ്മാനമായി മലയാള സിനിമയിലെ പ്രമുഖ നടികള്‍ വല്ലനയിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തി. വെള്ളപ്പൊക്ക ദുരന്തത്തിന്റെ ആഘാതത്തിലുള്ള കുരുന്നുകളെ ആശ്വസിപ്പിക്കാന്‍ പാര്‍വതി, രമ്യ നമ്പീശന്‍, റീമ കല്ലിങ്കല്‍ എന്നിവര്‍ നാടന്‍ പാട്ടും പാവകളിയും അവതരിപ്പിച്ചപ്പോള്‍ വൈദ്യസഹായവുമായാണ് മഞ്ജുവാര്യര്‍ എത്തിയത്. 

ക്യാംപിലെ കുട്ടികള്‍ അവരുടെ വേദനകള്‍ പ്രിയതാരങ്ങളുമായി പങ്കുവെച്ചു. അമ്മയുടെ കൈവിട്ടുപോയതായിരുന്നു ചിലരുടെ സങ്കടമെങ്കില്‍ മറ്റു ചിലര്‍ക്ക് പുസ്തകങ്ങളും കളിപ്പാട്ടങ്ങളും നഷ്ടമായതായിരുന്നു. കളി ചിരികള്‍ മറന്നതുപോലെയായിരുന്നു കുട്ടികള്‍. വിശപ്പ്, ദാഹം, അസ്വസ്ഥതകള്‍, ഉറക്കമില്ലാതെ കരയുന്ന കുട്ടികള്‍, കുട്ടികളെ മാനസിക പിരിമുറുക്കത്തില്‍ നിന്നും രക്ഷിക്കാന്‍ സംസ്ഥാന വനിതാ ശിശുവികസന വകുപ്പാണ് ക്യാംപുകളില്‍ സാംസ്‌കാരിക പരിപാടികള്‍ നടത്തിയത്. 

നടിമാര്‍ക്കൊപ്പം മലബാറിലെ നാടക, നാടന്‍പ്പാട്ട് കലാകാരന്‍മാര്‍ അണിചേര്‍ന്നതോടെ കുട്ടികള്‍ എല്ലാം മറന്നു. അവര്‍ക്കൊപ്പം ആടിപ്പാടി നൃത്തം ചെയ്തു. രമ്യാനമ്പീശന്‍ ഓരോ കുട്ടിയെയും ചേര്‍ത്തുപിടിച്ച് അവരെ പാട്ടിനൊപ്പം നൃത്തച്ചവടുകള്‍ വെപ്പിച്ചു. പിന്നാലെ മുതിര്‍ന്നവരും കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു.

മഞ്ജുവാര്യര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, ഉപാസിനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടയൊയിരുന്നു മെഡിക്കല്‍ ക്യാംപ്. അരമണിക്കൂറിലേറെ നേരം ക്യാംപില്‍ ചെലവിട്ടശേഷമാണ് മഞ്ജു മടങ്ങിയത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍